
തൃശൂര്‍ : ടി.എന്‍.പ്രതാപന്‍ എം.പിയില്‍ നിന്ന് മിഠായി സ്വീകരിച്ചവര്‍ ആശങ്കയില്‍. ഇക്കഴിഞ്ഞ നഴ്‌സസ് ദിനത്തിലാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെത്തി ടി.എന്‍. പ്രതാപന്‍ എം.പി ആരോഗ്യ പ്രവര്‍ത്തകരെ മിഠായി നല്‍കി ആദരിച്ച ചടങ്ങില്‍ പങ്കെടുത്തത്. ഇതോടെ 34 ജീവനക്കാര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഒന്‍പതു പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 25 പേര്‍ ലോ റിസ്‌ക് പട്ടികയിലുമാണ്. 5 നഴ്‌സിങ് സൂപ്രണ്ടുമാര്‍, 2 നഴ്‌സുമാര്‍, സീനിയര്‍ ലാബ് ടെക്‌നിഷ്യന്‍, ന്യൂറോ സര്‍ജന്‍ എന്നിവരാണു ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്.
Read Also : ക്വാറന്റൈനിൽ പോയ ഡോക്ടർ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു; ആശങ്കയിൽ കാഞ്ഞങ്ങാട് നിവാസികൾ
അതേസമയം ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അതേ രീതിയില്‍ സമ്പര്‍ക്കമുണ്ടായ ഇടതു സംഘടനാ നേതാവായ നഴ്‌സിങ് സൂപ്രണ്ടിനെ സമ്പര്‍ക്ക പട്ടികയില്‍ നിന്നു ബോധപൂര്‍വം ഒഴിവാക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവരുള്‍പ്പെട്ട ചിത്രവും പ്രചരിക്കുന്നുണ്ട്.
Post Your Comments