വീഡിയോ ക്ലിപ്പിങുകളും അനിമേറ്റഡ് ഇമേജുകളും ഓൺലൈനായി ലഭ്യമാക്കിയിരുന്ന പ്രമുഖ വെബ്സൈറ്റ് ജിഫിയെ വൻ തുകയ്ക്ക് സ്വന്തമാക്കി ഫേസ്ബുക്. 40 കോടി ഡോളറിനാണ് ജിഫിയെ ഫെയ്സ്ബുക്ക് വാങ്ങിയത്. ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പിനൊപ്പമാണ് ജിഫി പ്രവർത്തിക്കുക, ഇതോടെ നൂറിലധികം ജിഫി ജീവനക്കാര്‍ ഇതോടെ ഫെയ്സ്ബുക്കിന് കീഴിലാവും. നഷ്ടത്തിലായിരുന്ന ജിഫി നിക്ഷേപം പ്രതീക്ഷിച്ച് ഫെയ്സ്ബുക്കുമായി നടത്തിയ ചര്‍ച്ചയാണ് ഏറ്റെടുക്കലിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also read : മറ്റു കമ്പനികൾക്ക് പിന്നാലെ മഹീന്ദ്രയും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ചുവട് വെക്കുന്നു
നിലവില്‍ ഫെയ്സ്ബുക്കിന്റെ മെസേജിങ് സേവനങ്ങളിലെല്ലാം ജിഫി ലൈബ്രറി ക്ലിപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്ക് സേവനങ്ങളില്‍ നിന്നായിരുന്നു. ജിഫിയിലേക്കുള്ള ട്രാഫിക്കിന്റെ 50 ശതമാനവും ലഭിച്ചിരുന്നത്. അതില്‍ പകുതിയും ഇന്‍സ്റ്റാഗ്രാമില്‍ നിന്നാണ്.
Post Your Comments