കാഞ്ഞങ്ങാട്; അടുത്തിടെ ക്വാറന്റൈനില്‍ പോയ സര്‍ക്കാര്‍ ഡോക്ടര്‍ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു,, വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നതെന്ന വ്യാജേന പുറത്തിറങ്ങിയ ഇദ്ദേഹം കാറില്‍കയറി രക്ഷപ്പെട്ടു,, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് നിരീക്ഷണത്തില്‍ കഴിയവെ നിയന്ത്രണം ലംഘിച്ച് നഗരത്തിലെ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചതെന്ന് പോലീസ്.
കാഞ്ഞങ്ങാട് പൈവളികെ സ്വദേശിയായ പൊതുപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഡി.എം.ഒയുടെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ചയാണ് ഡോക്ടര്‍ ക്വാറന്റൈനില്‍ പോയത്. പൊതുപ്രവര്‍ത്തകന്റെ സമ്പര്‍ക്കം മൂലം ജില്ലാ ആശുപത്രിയിലെ എക്‌സറേ ടെക്‌നീഷ്യന് രോഗം സ്ഥിരീകരിച്ചിരുന്നു,, എന്നാല്‍ തനിക്ക് രോഗലക്ഷണം ഇല്ലെന്ന് സ്വയം പ്രഖ്യാപിച്ചാണ് ഡോക്ടര്‍ പഴയ കൈലാസ് തിയേറ്ററിന് അടുത്തുള്ള സ്വകാര്യ ക്ളീനിക്കില്‍ എത്തി രോഗികളെ പരിശോധിച്ചത്,, ഡോക്ടര്‍ കാറില്‍ കയറി രക്ഷപ്പെടുന്ന സമയത്ത്ക്ലിനിക്കില്‍ പത്തിലധികം രോഗികളുണ്ടായിരുന്നു, ഡോക്ടര്‍ ചികിത്സിച്ചു മരുന്ന് വാങ്ങാന്‍ എഴുതി നല്‍കിയ കുറിപ്പടി തൊട്ടടുത്ത മരുന്നുകടയില്‍ നിന്ന് ഹൊസ്ദുര്‍ഗ് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൂടാതെ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടുന്ന ഡോക്ടര്‍ ക്ലിനിക്കില്‍ എത്തി സ്വകാര്യ പ്രാക്ടീസ് നടത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടിയവരും ആശങ്കയിലായി,, ഇത് സംബന്ധിച്ചു ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നാണ് പൊലീസ് പറയുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്ന് മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന് ഈ ഡോക്ടര്‍ക്കെതിരെ നേരത്തെ പരാതിയുണ്ടെന്ന് പോലീസ്.
Post Your Comments