Latest NewsKeralaNews

പുലർച്ചെ എത്തിയ അബുദാബി വിമാനത്തിൽ കോവിഡ് ലക്ഷണമുള്ള യാത്രക്കാർ ; വിശദാംശങ്ങൾ പുറത്ത്

കരിപ്പൂർ: പുലർച്ചെ എത്തിയ അബുദാബി വിമാനത്തിൽ കോവിഡ് ലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി.നാലുപേർക്കാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ മഞ്ചേരി,കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ എത്തിയ അബുദാബി വിമാനത്തിൽ 190 യാത്രക്കാരാണ് വന്നത്.

വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് രണ്ടാമത്തെ വിമാനം. വൈകിട്ട് ആറ് മുപ്പത്തഞ്ചിനാണ് വിമാനമെത്തുന്നത്. അബുദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി എട്ട് നാൽപ്പതിനും ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി എട്ട് അൻപത്തഞ്ചിനുമെത്തും.

ALSO READ: കണ്ണൂരിലെ ഒന്നര വയസുകാരനെ അമ്മ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും

നാല് വിമാനങ്ങളിലുമായി 708 യാത്രക്കാരാണ് നാടണയാനൊരുങ്ങുന്നത്. ദുബായിലും അബുദബിയിലും തെർമൽ സ്കാനിങ്ങും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നൽകുന്നത്. മസ്ക്കറ്റിൽ തെർമൽ സ്കാനിങ് മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻഗണനാക്രമത്തിൽ തിരഞ്ഞെടുത്തവർക്ക് ടിക്കറ്റ് നൽകിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button