Latest NewsNewsGulfOman

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു , ഒരു പ്രവാസി കൂടി മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി ഞായറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. 43 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. 157 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 81 സ്വദേശികളും 76 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5186ഉം ആയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 1465ആയി ഉയർന്നു. എട്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികള്‍‍ ഉള്‍പ്പെടെ പതിനാല് വിദേശികളുമാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

സൗദിയിൽ 10 പ്രവാസികൾ കൂടി മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, അൽഖർജ്, നാരിയ എന്നിവിടങ്ങളിലായി 26നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. 2736പേർക്ക് കൂടി പുതുതായി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 312ഉം, കോവിഡ് ബാധിതരുടെ എണ്ണം 54752ഉം ആയതായി അധികൃതർ അറിയിച്ചു. 2056 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ മുക്തരായവരുടെ എണ്ണം 25,722 ആയി ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 28718 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. . ഇതിൽ 202 പേർ ഗുരുതരാവസ്ഥയിലാണ്.

Also read : സോ​ണു​ക​ള്‍ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

യുഎഇയിൽ കോവിഡ് ബാധിച്ച് ആറു പേർ കൂടി ഞായറാഴ്ച മരിച്ചു. 731 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മരണസംഖ്യ 220ഉം, രോഗം ബാധിച്ചവരുടെ എണ്ണം 23,358ഉം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 581 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 8,512 ആയി ഉയർന്നു. പുതിയ രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. 40,000 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് പരിശോധന നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ 15 ലക്ഷത്തിലധികം പേരെ യുഎഇയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പേരെ പരിശോധിക്കാനാണ് തീരുമാനം.

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പുതുതായി 1632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 32,604 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 582 പേര്‍ക്ക് കൂടി ഇന്ന് സുഖം പ്രാപിച്ചു. ഒറ്റ ദിനം ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ദിവസം കൂടിയാണിത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 4370 ആയി ഉയർന്നു. ആകെ 1421 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 165 പേര്‍ അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്. 15പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button