പൂനെ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും മദ്യശാലകളും അടച്ചതോടെ 60,000 ലിറ്റര്‍ ബിയര്‍ നശിപ്പിക്കാനൊരുങ്ങി ക്രാഫ്റ്റ് ബിയര്‍. പൂനെയിലെ 16 മൈക്രോ ബ്രൂവറികളിലായി സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു ബിയർ. ക്രാഫ്റ്റ് ബ്രൂവറീസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് നകുല്‍ ഭോസ്ലെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മിച്ച് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ക്രാഫ്റ്റ് ബിയറിന്റെ രുചി നഷ്ടപ്പെടും. ലോക്ക്ഡൗൺ ആയതോടെ വിൽപ്പന നിന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Post Your Comments