തിരുവനന്തപുരം : മുന്‍ എം.പി എ.സമ്പത്ത് തിരുവനന്തപുരത്ത് തുടരുന്ന സാഹചര്യത്തെ കുറിച്ച് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ കൊവിഡ് രോഗപ്രതിരോധം എ.സമ്പത്ത് ഏകോപിപ്പിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം തലസ്ഥാനത്ത് കുടുങ്ങി പോയി എന്ന് അതിനെ ന്യായീകരിക്കാന്‍ കഴിയുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു അദ്ദേഹത്തിന് ദിവ്യജ്ഞാനം ഉണ്ട് എന്ന് ഞാന്‍ ഇതുവരെ മനസിലാക്കിയിട്ടില്ല. അങ്ങനെയൊരു ദിവ്യത്തമൊന്നും സമ്ബത്തിനുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.
Read Also : കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പെട്ട് മൂന്ന് മരണം
ഇന്നതൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്. കോവിഡ് ഇത്ര ദിവസംഇങ്ങനെ ആളുകളെയെല്ലാം തളച്ചിടും. അപ്പൊ ഞാന്‍ വേഗം തിരുവനന്തപുരത്ത് എത്തിക്കളയാമെന്നൊക്കെ മനസിലാക്കി ഇങ്ങോട്ട് വന്നതാണ് എന്നുള്ള ധാരണയൊന്നും എനിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്റെ ആദ്യ ചോദ്യത്തില്‍ കോവിഡിന്റെ സാഹചര്യത്തില്‍ പലരും പലയിടത്ത് കുടുങ്ങി പോയിട്ടുണ്ടെന്നും സംസ്ഥാനത്തെ രണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തില്ലെന്നും അതിനു അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ വിശദീകരണം.
Post Your Comments