ന്യൂഡല്‍ഹി : കോവിഡിനെതിരെ പോരാടാന്‍ അമേരിക്ക നിര്‍ദേശിച്ച റെംഡിസിവിറിന്‍, ഫാവിപിരാവിര്‍ മരുന്നുകള്‍ ഫലപ്രദമല്ല , കേന്ദ്രആരോഗ്യമന്ത്രാലയത്തിന് മരുന്നുകള്‍ തൃപ്തിയില്ല കാരണങ്ങള്‍ ഇങ്ങനെ . കോവിഡ് രോഗികളില്‍ ഈ രണ്ടു മരുന്നുകളുടെയും ഫലപ്രാപ്തിയെ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനു ആരോഗ്യ മന്ത്രാലയത്തിന്റെ സംയുക്ത നിരീക്ഷണ സംഘം (ടെക്‌നിക്കല്‍ കമ്മിറ്റി) കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ റെംഡെസിവര്‍, ഫാവിപിരാവിര്‍ എന്നീ മരുന്നുകള്‍ കോവിഡ് രോഗികളില്‍ പ്രയോഗിക്കുന്നതിന് അനുയോജ്യമല്ലെന്നാണ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തലെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വ്യക്തമാക്കി.
Read Also : സംസ്ഥാനത്ത് കോവിഡിനു പിന്നാലെ വരുന്ന പ്രളയം : കേരളത്തിന് ഫിലിപ്പീന്‍സിന്റെ മുന്നറിയിപ്പ്
ഇവ കോവിഡ് രോഗികളില്‍ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടില്ല. ഈ മരുന്നുകള്‍ ഉപയോഗിച്ച ഒരു രാജ്യങ്ങളിലും നല്ല ഫലം ലഭിച്ചിട്ടില്ല. ഇത് ഉപയോഗിച്ചതു കൊണ്ടു മരണനിരക്ക് കുറയുകയോ രോഗമുക്തി നിരക്കു കൂടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍), നാഷനല്‍ കോര്‍പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍സിഡിസി), ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ലോകാരോഗ്യ സംഘടന തുടങ്ങിയവയിലെ പ്രതിനിധികളാണ് ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്.
‘നിലവില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മാത്രമാണ് കോവിഡ് പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും ഗുരുതരാവസ്ഥയില്‍ അല്ലാത്തതുമായ രോഗികളിലാണ് ഈ മരുന്നു പ്രയോഗിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനും അസിട്രോമൈസിനും ചേര്‍ന്ന മരുന്നുമാണ് കൊടുക്കുന്നത്. ഇതു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ രോഗികളില്‍ പ്രയോഗിക്കാവൂ.’ – ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
Post Your Comments