കൊച്ചി: മഴമൂലം ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിലെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും. രാവിലെ ആറു മണിക്ക് 20 സെന്റി മീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറക്കുന്നത്. ശനിയാഴ്ചയോടെ ഡാമിന്റെ ജലനിരപ്പ് 41.64 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെ ഒഴുക്ക് ശക്തിപ്പെടാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
Read also: അരുണാചലില്‍ സിവിലിയന്മാരെ മനുഷ്യ കവചങ്ങളാക്കി ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിവെപ്പ്
അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും മെയ് 18ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments