കാസര്‍കോട് :സിപിഎം പ്രവര്‍ത്തകരായ പൊതുപ്രവര്‍ത്തക ദമ്പതികളുടേത് ഗുരുതര വീഴ്ച . സിപിഎംപ്രവര്‍ത്തകന്റെ ഭാര്യയും കേസില്‍ പ്രതിയാകും. മഞ്ചേശ്വരത്തെ സിപിഎം പ്രവര്‍ത്തകരായ പൊതുപ്രവര്‍ത്തക ദമ്പതികളാണ് നിരീക്ഷണം ലംഘിച്ചതായി അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. സി. പി.എം നേതാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജനപ്രതിനിധിയായ ഭാര്യയെയും മഞ്ചേശ്വരം പൊലീസ് പ്രതിയാക്കും. മഹാരാഷ്ട്രയില്‍ നിന്ന് ബന്ധുവിനെ ചരക്ക് ലോറിയില്‍ അതിര്‍ത്തിയില്‍ എത്തിച്ച ശേഷം പൈവളിഗെയിലെ വീട്ടിലെത്തിച്ചത് അനധികൃതമായ നടപടിയിലൂടെ ആണെന്ന് സൂചന ലഭിച്ചു. തലപാടി അതിര്‍ത്തിയില്‍ എത്തിയ ഇയാള്‍ക്ക് നിയമാനുസൃതമുള്ള പാസ് ഉണ്ടായിരുന്നില്ല. പൊതുപ്രവര്‍ത്തക ദമ്പതികള്‍ തലപ്പാടി അതിര്‍ത്തിയില്‍ എത്തി ഇയാളെ കാറില്‍ കയറ്റി നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.
മെയ് നാലിനാണ് ബന്ധുവിനെ അതിര്‍ത്തി കടത്തിയത്. അതിര്‍ത്തിയില്‍ നിന്ന് ഇവരുടെ വീട്ടിലേക്ക് 20 കിലോമീറ്റര്‍ ആണുള്ളത്. ഈ യാത്രയില്‍ ആണ് എല്ലാവര്‍ക്കും രോഗം ബാധിച്ചത്. ബന്ധുവിന് മെയ് 11 ന് രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പ്് തന്നെ പൊതുപ്രവര്‍ത്തകനും രോഗ ലക്ഷണം ഉണ്ടായി. തൊണ്ട വേദന കലശലായതോടെ ഇയാള്‍ ഇഎന്‍ടി സ്‌പെഷലിസ്റ്റിനെ കണ്ടു മരുന്നു വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്കത്തില്‍ 80 പേരെങ്കിലും ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
Post Your Comments