Latest NewsKeralaNews

കേരളത്തില്‍ വരാനിരിക്കുന്നത് കൂടുതല്‍ അപകടകരമായ ദിവസങ്ങള്‍ : മെയ് 18 മുതല്‍ കൂടുതല്‍ ഇളവുകള്‍ക്കായി പ്രതീക്ഷ വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്നത് കൂടുതല്‍ അപകടകരമായ ദിവസങ്ങള്‍, സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ വ്യാപകമാകുന്നതിാല്‍ മെയ് 18 മുതല്‍ കൂടുതല്‍ ഇളവുകള്‍ക്കായി പ്രതീക്ഷ വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. എന്നാല്‍, ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാന്‍ സര്‍ക്കാരിന് ആവില്ല. പ്രതിരോധനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.

Read Also : സംസ്ഥാനം കോവിഡ് മുക്തി നേടിയെന്ന തെറ്റിധാരണ പലരിലും : വൈറസിന്റെ ഗൗരവം മനസിലാക്കാതെ പലരും മാസ്‌ക് ധരിയ്ക്കാതെ കൂട്ടം കൂടി പുറത്തിറങ്ങുന്നു : കേരളം നേരിടാനിരിയ്ക്കുന്നത് വലിയ പ്രത്യാഘാതം

കോവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിനായി ഒറ്റക്കെട്ടായി പോരാടണം. സാമ്പത്തികമായി വലിയ തകര്‍ച്ചയാണ് കേരളം നേരിടുന്നത്. വപ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവര്‍ കേരളത്തിലേക്ക് വരണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആ?ഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടും കല്‍പിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ല-മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button