തിരുവനന്തപുരം: അസഭ്യവാക്കുകൾ നിറഞ്ഞ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പോലീസിൽ പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ. ആലുവ റൂറൽ എസ്.പിക്കാണ് പരാതി നൽകിയത്. സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ചു അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണം. വ്യാജവാർത്തകൾ ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read also: ആശങ്ക: കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ ബന്ധുവീട്ടിലും എത്തിയിരുന്നു
തന്‍റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതിവച്ചിരിക്കുന്നത്. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ താൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് താൻ സംസാരിക്കാറുള്ളത് എന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻപ് പറഞ്ഞിരുന്നു.
Post Your Comments