ചിക്കാഗോ : ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് 80% ജനങ്ങള്‍ക്കും വരുമാനം നഷ്ടമായതായി റിപ്പോര്‍ട്ട്. മാത്രമല്ല ഇനിയുള്ള നാളുകളിലും ഇതില്‍ കുറേശതമാനം പേര്‍ക്ക് സഹായമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും കണ്ടെത്തി.
ചിക്കാഗോ ബൂത്തിന്റെ റസ്റ്റാന്‍ഡി സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്നവേഷന്‍ എന്ന സ്ഥാപനമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഇവര്‍ ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളില്‍ നിന്നായി 5800 വീടുകളില്‍ നിന്ന് നടത്തിയ വിവരശേഖരത്തില്‍ നിന്നാണ് 80 ശതമാനം പേര്‍ക്ക് വരുമാനം നഷ്ടമായതായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വിവരശേഖരണം. ത്രിപുര, ഛത്തീസ്ഗഡ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്.
Post Your Comments