Latest NewsNewsKuwaitGulf

കുവൈത്തിൽ കോവിഡ് വ്യാപനം കൂടുന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 885 പേർക്ക്

കുവൈത്ത് സിറ്റി : കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചത് 885 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 12860 ആയി. പുതിയ രോഗികളിൽ 184 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4310 ആയി.  ഇന്ന് 8 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 96 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 265 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 251 പേർക്കും അഹമ്മദിയിൽ നിന്നുള്ള 197 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 75 പേർക്കും ജഹറയിൽ നിന്നുള്ള 97 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button