
തിരുവനന്തപുരം : ഈ മാസം നടത്താനിരുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. മെയ് 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തിയതി വീണ്ടും മാറ്റിയേക്കും. എന്നാല്‍ പൊതുഗതാഗതം തുടങ്ങുന്നതിൽ തീരുമാനമാകാതെ 21 മുതൽ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചതിനെതിരെ വിദ്യാർത്ഥികൾ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു.
Post Your Comments