മസ്‌ക്കറ്റ് : ഒമാനിൽ ഒരു വിദേശി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 43 വയസുകാരനായ വിദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.. കഴിഞ്ഞ ദിവസം മലയാളി യുവാവ് മരണപ്പെട്ടിരുന്നു. എറാണുകളം സ്വദേശി വിബിന്‍ സേവിയർ (31) ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്. ഒമാനില്‍ ബര്‍കയിലായിരുന്നു താമസം. ഭാര്യ: അമല വിബിന്‍. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. . രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 13 വിദേശികളും ഏഴ് സ്വദേശികളുമാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
Also read : കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ
അതേസമയം ഒമാനില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 204 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്നും ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4625 ആയി എന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1350 ആയി ഉയർന്നു. രണ്ട് മലയാളികളടക്കം ചികിത്സയിലിരുന്ന 19 പേരാണ് കൊവിഡ് 19 വൈറസ് ബാധ മൂലം ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. 3256 പേരാണ് നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്.
Post Your Comments