Latest NewsKeralaNews

സിപിഎം നേതാവ് ബന്ധുവിനെ ജില്ലയിലേക്ക് കടത്തിയതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കാസർകോട് അനുഭവിക്കുന്നതെന്ന് ബിജെപി

കാസർകോട്: സിപിഎം നേതാവ് ബന്ധുവിനെ ജില്ലയിലേക്ക് കടത്തിയതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കാസർകോട് അനുഭവിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്. പാസ് പോലും ഇല്ലാത്ത ആളെ മുംബൈയിൽ നിന്ന് ചരക്കുലോറി ക്ലീനറെന്ന വ്യാജേനയാണ് കടത്തിയത്. ഇയാളെ സിപിഎം നേതാവ് മഞ്ചേശ്വരം തലപ്പാടി അതിർത്തിയിൽ പോയി കാറിൽ കൂട്ടിക്കൊണ്ടുവരികയും ചെയ്‌തത്‌ കടുത്ത വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

Read also: കാർഷിക മേഖലയ്ക്ക് മുൻ‌തൂക്കം ; സാമ്ബത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി നിർമലാ സീതാരാമൻ

അധികാര സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ നിയമലംഘനം നടത്തുകയാണ്. അതിർത്തിയിൽ പാർട്ടി താൽപര്യമുള്ളവരെ എളുപ്പത്തിൽ കടത്തിവിടുകയും അല്ലാത്തവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. രോഗികളുടെ എണ്ണം കുറഞ്ഞ് ജില്ല മെച്ചപ്പെട്ട സ്ഥിതിയിലായ അവസരത്തിലാണ് സിപിഎം നേതാവിന്റെ നടപടി വീണ്ടും കാസർകോടിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും കെ.ശ്രീകാന്ത് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button