https://www.facebook.com/bindhu.ammini/posts/1895437150593495:0
ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ വിവാദപരമായ ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറാക്കി ബിന്ദു അമ്മിണി രംഗത്ത്, കൂടാതെ രഹന ഫാത്തിമക്ക് എന്റെ എല്ലാ പിന്തുണയുമെന്ന് ഫേസ്ബുക്ക് കുറിപ്പും.
ഈ പോസ്റ്റിനു ചുവടെ കാണുന്ന ചിത്രം കണ്ട് ഭക്തൻമാരുടെ വികാരം വൃണപ്പെടുകയും ബി.എസ്.എൻ.എൽ ന്റെ സൽപ്പേരിന് കളങ്കം വരുകയും ചെയ്തത്രേ. സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത ജീവനക്കാരുടെ പ്രവർത്തികളിൽ പോലും സൽപ്പേര് കളങ്കപ്പെടാത്ത തൊഴിൽ ദാദാക്കളുള്ള നാടാണിത് എന്ന് തുടങ്ങുന്നതാണ് ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…..
രഹ്ന ഫാത്തിമയെ പിരിച്ചുവിട്ട ബി.എസ്. എൻ.എൽ രഹ്‌നയിൽ കണ്ട കുറ്റകൃത്യങ്ങൾ
1. ഭരണഘടനയിൽ അനുശാസിക്കുന്ന മൗലിക അവകാശം നടപ്പാക്കാൻ ശ്രമിച്ചു.
Art.14, 17,(19( 1 ) a, 19 (1)d, 21, 25
2.തുല്യതയ്ക്കു വേണ്ടി നിലകൊണ്ടു.(Art.14)
3. ലിംഗനീതിയ്ക്കു വേണ്ടി നിലകൊണ്ടു (Art.14 & 15 (3)
4. തൊട്ടുകൂടായ്മയ്ക്കെതിരെ നിലകൊണ്ടു (Art.17)
5. സംസാരിക്കാനുള്ള സ്വാതന്ത്ര്യം, വേണ്ടി പ്രവർത്തിച്ചു Art.19 (1) a
6. സഞ്ചരിയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു.(Art.19(1)d
7.ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നിലകൊണ്ടു. ( Right to life, Art.21)
8. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു.(Art.25 )
9.Art.32 പ്രകാരമുള്ള റിട്ട് പെറ്റീഷനിൽ ലഭിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചു.
കൊടും കുറ്റവാളികൾ പോലും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്ന നമ്മുടെ രാജ്യത്ത് നിയമവാഴ്ച നില നിൽക്കുന്ന രാജ്യത്ത് കുറ്റാരോപിതർക്ക് ചില അവകാശങ്ങൾ ഒക്കെയുണ്ട്. തൊഴിൽ ദാദാവ് എന്ന നിലയിൽ ബി.എസ്.എൻ.എൽ പാലിക്കേണ്ടതും ജീവനക്കാരിയ്ക്ക് അനുവദിച്ചു കൊടുക്കേണ്ടതുമായ നിയമ പരിരകളുണ്ട്.
ഈ പോസ്റ്റിനു ചുവടെ കാണുന്ന ചിത്രം കണ്ട് ഭക്തൻമാരുടെ വികാരം വൃണപ്പെടുകയും ബി.എസ്.എൻ.എൽ ന്റെ സൽപ്പേരിന് കളങ്കം വരുകയും ചെയ്തത്രേ. സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത ജീവനക്കാരുടെ പ്രവർത്തികളിൽ പോലും സൽപ്പേര് കളങ്കപ്പെടാത്ത തൊഴിൽ ദാദാക്കളുള്ള നാടാണിത്.
ഇന്ത്യൻ പൗരനായ ഒരാൾക്ക് ആവിഷ്കാരസ്വാതന്ത്ര്യം, സംസാരിയ്ക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചരിയ്ക്കാനുള്ള സ്വാതന്ത്ര്യം, ലിംഗസമത്വത്തിനുള്ള അവകാശം, തുല്യതയ്ക്കുള്ള അവകാശം, വിശ്വാസത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം ഇവയെല്ലാം നിഷേധിച്ചു കൊണ്ട് നടപ്പാക്കുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് രഹ്ന ഫാത്തിമയെ പിരിച്ചുവിടാനുള്ള ബി.എസ്.എൻ.എൽ തീരുമാനം.
# We with Rehna Fathima #
# Support Rehna Fathima #
# We with Constitution of lndia #
https://www.facebook.com/bindhu.ammini/posts/1895434280593782
Post Your Comments