കാബൂൾ : ഭീകരാക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. കാബൂളിൽ ഷിയാ മേഖലയിൽ ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള ദാഷ്റ്റ് ഇ ബർച്ചി പ്രസവാശുപത്രിക്കു നേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24ആയി. നവജാത ശിശുക്കളും അമ്മമാരും നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. 16 പേർക്ക് പരിക്കേറ്റു.
Also read : ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ടിക് ടോക്ക്
പോലീസ് വേഷത്തിലെത്തിയ മൂന്നു ഭീകരർ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെടിയുതിർക്കുകയായിരുന്നു. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ ഏറെ നേരം നീണ്ടു നിന്നു. ഇതിനിടെ ശിശുക്കളും അമ്മമാരും സ്റ്റാഫും ഉൾപ്പെടെ ആശുപത്രിയിലുണ്ടായിരുന്ന നൂറിലധികം പേരെ സൈനികർ സുരക്ഷിതമായി ഒഴിപ്പിക്കുകയും, മൂന്നു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.
ആശുപത്രിക്കു നേരെ ആക്രമണം ഉണ്ടായതിന്റെ കാരണം അറിയില്ല. ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. തങ്ങൾക്ക് ആക്രമണത്തിൽ ഒരുതരത്തിലുമുള്ള പങ്കില്ലെന്ന് താലിബാൻ അറിയിച്ചു.
Post Your Comments