ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രമുഖ സമൂഹ മാധ്യമ ആപ്ലിക്കേഷൻ ആയ ടിക് ടോക്ക്. തങ്ങള്‍ ചൈനയില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നുള്ള ഒരു അപേക്ഷയും പ്രോത്സാഹിപ്പിക്കാറില്ലെന്നു ഒരു ബ്ലോഗ്‌പോസ്റ്റിലൂടെ കമ്പനി അറിയിച്ചു.
Also read : മുൻകാമുകിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കി; യുവാവ് പിടിയിൽ
മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് ചൈനയിൽ ആണെങ്കിലും കമ്പനിയുടെ ഡാറ്റാ സെന്റര്‍ സിംഗപ്പൂരില്‍ ആണ് പ്രവർത്തിക്കുന്നത്. നിലവിലുള്ള പല മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമായി ഉപയോക്താക്കളില്‍ നിന്നു കുറച്ച് വിവരങ്ങള്‍ മാത്രം സിംഗപൂരിലും അമേരിക്കയിലുമുള്ള സെര്‍വറുകളിലാണ് ശേഖരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ സുരക്ഷാ പരിശോധന നടത്താറുണ്ട്. അതിനായി ലോകത്തെ മുന്നിര സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളുമായി സഹകരിച്ചുവരികയാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഉള്ളടക്കങ്ങളില്‍ സമ്പൂര്‍ണ ഉടമസ്ഥാവകാശമുണ്ട്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ നിയന്ത്രണത്തിലാണ് ടിക് ടോക്ക് പ്ലാറ്റ് ഫോം എന്നും ഇതുമായി ബന്ധപ്പെട്ട് വിദഗ്ദരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
11.9 കോടി പ്രതിമാസ സജീവ ഉപയോക്താക്കളും 60 കോടിയിലേറെ ഡൗണ്‍ലോഡുകളുമാണ് ടിക് ടോക്കിനുള്ളത്. ലോകത്താകമാനം അതിവേഗം ജനപ്രീതി നേടിയ ചൈനീസ് സമൂഹ മാധ്യമ ആപ്പിൽ ഭൂരിഭാഗം ഉപയോക്താക്കളും ഇന്ത്യയില്‍ നിന്നുള്ളതാണ്.
Post Your Comments