KeralaLatest NewsNews

എത്ര പ്രകോപനം ഉണ്ടായാലും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കോൺഗ്രസ് സിപിഎമ്മിനെ പിന്തുടരുത്; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായി നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പത്മജ വേണുഗോപാല്‍ രംഗത്ത്

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പത്മജ വേണുഗോപാല്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. ഒരു സ്ത്രീ എന്ന നിലയില്‍ ഒരു കാരണവശാലും അംഗീകരിക്കാനാവുന്ന പ്രവണതയല്ലിത്. ഒരു കോണ്‍ഗ്രസുകാരി എന്ന നിലയില്‍ എന്റെ പ്രസ്ഥാനം എത്ര പ്രകോപനങ്ങള്‍ ഉണ്ടായാലും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ CPM നെ പിന്തുടരുതെന്ന് പത്മജ വ്യക്തമാക്കി.

Read also: സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

‘ടി.പി ചന്ദ്രശേഖരന്റെ മരണത്തിന് ശേഷം ആ തിരഞ്ഞെടുപ്പിനിടയില്‍ പോലും തികച്ചും മനുഷ്യത്വ വിരുദ്ധമായ വ്യക്തിഹത്യകളാണ് K K രമ എന്ന പൊതുപ്രവര്‍ത്തകയ്ക്ക് CPM നേതാക്കന്മാരില്‍ നിന്നും അണികളില്‍ നിന്നും നേരടേണ്ടി വന്നത്. രാത്രി വൈകി ഞാന്‍ രമയുടെ വീട്ടില്‍ എത്തുമ്ബോള്‍ ആ പരിസരത്തെ തെരുവ് വിളക്കുകളൊക്കെ ഇജങ പ്രവര്‍ത്തകര്‍ തകര്‍ത്ത സ്ഥിതിയാണ്. ടി.പിക്ക് ശേഷം രമയും അക്രമിക്കപ്പെടുമോ എന്ന ആശങ്കയാല്‍ ഞങജ പ്രവര്‍ത്തകര്‍ക്ക് രാത്രി പുലരുവോളം ആ വീടിന്റെ പരിസരങ്ങളില്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ് തിരഞ്ഞെടുപ്പിനിടയിലും ഉണ്ടായിരുന്നത്. ഏറ്റവും പൈശാചികമായ രീതിയില്‍ ടി.പി യെ കൊന്നുകളഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ ഭാര്യയെ നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കാന്‍ ഇജങ ന്റെ സംസ്ഥാന നേതാക്കന്മാര്‍ക്ക് പോലും മടി തോന്നിയിട്ടില്ല.സമാനമായിരുന്നു മൂന്നാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടയോട് രാഷ്ട്രീയമായി വയോജിച്ചതിന് തോട്ടം തൊഴിലാളിയും പെണ്‍പ്പിളെ ഒരുമെ നേതാവുമായ ഗോമതിക്ക് നേരടേണ്ടി വന്നത്. അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനും അഭിപ്രായം പറഞ്ഞതിന്റെയും പേരില്‍ കേരളത്തില്‍ അക്രമം നേരടേണ്ടി വന്ന എത്രയോ സ്ത്രീകള്‍. കമ്മ്യൂണിസ്റ്റ് മണ്ഡലങ്ങള്‍ എന്ന് അവര്‍ അഹങ്കരിച്ചിരുന്ന മണ്ഡലങ്ങളില്‍ തന്നെ അട്ടിമറി വിജയം നേടിയ കെ. ആര്‍ ഗൗരിയമ്മ മുതല്‍ കോണ്‍ഗ്രസ് യുവനേതാവ് രമ്യ ഹരിദാസ് വരെ ഇജങ അക്രമങ്ങള്‍ ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്നു.

ഒരു സ്ത്രീ എന്ന നിലയില്‍ ഒരു കാരണവശാലും അംഗീകരിക്കാനാവുന്ന പ്രവണതയല്ലിത്. ഒരു കോണ്‍ഗ്രസുകാരി എന്ന നിലയില്‍ എന്റെ പ്രസ്ഥാനം എത്ര പ്രകോപനങ്ങള്‍ ഉണ്ടായാലും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ CPM നെ പിന്തുടരുത്. കാരണം ഇത് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കിയ പ്രസ്ഥാനമാണ്. സോണിയാ ഗാന്ധിയാണ് നമ്മുടെ അധ്യക്ഷ. ഒരു സ്ത്രീയെന്ന നിലയില്‍ എല്ലാ വയോജിപ്പുകളും നിലനിര്‍ത്തി കൊണ്ട് തന്നെ മേഴ്സിക്കുട്ടിയമ്മയോട് ഐക്യപ്പെടാതിരിക്കാനാവില്ല.

പത്മജ വേണുഗോപാല്‍
കെ.പി.സി.സി വൈസ് പ്രസിഡന്റ്’

shortlink

Related Articles

Post Your Comments

Related Articles


Back to top button