
ന്യൂഡല്‍ഹി: മത പ്രചാരകന്‍ സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത വിദ്വേഷം വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ ആണ് നായിക്ക് മലേഷ്യയിലേക്ക് കടന്നു കളഞ്ഞത്. മത വിദ്വേഷ പ്രസംഗത്തിന് പുറമേ ഭീകരാക്രമണക്കേസിലും അന്വേഷണം നേരിടുന്നുണ്ട്. അതേസമയം സാക്കിര്‍ നായിക്കിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലും മലേഷ്യന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയിരുന്നു.
Post Your Comments