KeralaLatest NewsNews

സുരേഷ് ഗോപി വിചാരിക്കുന്നതിലും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിക്കും: പത്മജ വേണുഗോപാല്‍

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. പലരോടും സംസാരിച്ചപ്പോള്‍ സുരേഷ് ഗോപിയാണ് ഒന്നാമത് നില്‍ക്കുന്നത്. വിചാരിക്കുന്നതിലും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പത്മജ വ്യക്തമാക്കി.

Read Also: പരീക്ഷയിലെ തോല്‍വി, വ്യത്യസ്ത സ്ഥലങ്ങളിലായി 7 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു: മരിച്ചവരില്‍ ഒരു ആണ്‍കുട്ടിയും

അതേസമയം, കള്ളവോട്ട് എന്നത് എല്‍ഡിഎഫിന്റെ ജോലിയാണെന്നും അവര്‍ ആരോപിച്ചു. തന്റെ വോട്ട് കള്ളവോട്ടായി ചെയ്തവരാണ് ഇടതുപക്ഷമെന്നും പത്മജ തുറന്നടിച്ചു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും പത്മജ പറഞ്ഞു.

 

‘ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വോട്ട് ചെയ്യും. സ്വന്തം മനഃസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാന്‍ ഉപദേശിച്ചിട്ടുള്ളയാളാണ് പിതാവ് കെ.കരുണാകരന്‍’, അവര്‍ പറഞ്ഞു. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സഹോദരന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന് അസുഖമായി കിടക്കുകയല്ലല്ലോയെന്നായിരുന്നു പത്മജ യുടെ മറുപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button