Latest NewsNewsKuwaitGulf

കോവിഡ് 19 : കുവൈറ്റിൽ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റ് സിറ്റി : കോവിഡ് 19 ചികിത്സയിലായിരുന്ന മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. ജാബ്‌രിയ രക്തബാങ്കിൽ നഴ്സ് ആയ തിരുവല്ല മഞ്ഞാടി സ്വദേശി പാറക്കമണ്ണിൽ ആനി മാത്യു (54) ആണ് മരിച്ചത്. ഏതാനും ദിവസമായി ജാബർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി അവസാനമാണ് നാട്ടിൽനിന്നും എത്തിയത്. ഭർത്താവ്: മാത്യു. മക്കൾ: നിബിൻ, ഡോ.നിമ്മി, നിഥിൻ.

Also read : മകൻ മരിച്ചത് കോവിഡ് മൂലം അല്ല, ഞാൻ കൊലപ്പെടുത്തിയതാണ് ; വെളിപ്പെടുത്തലുമായി തുര്‍ക്കി ക്ലബ് ഫുട്ബോള്‍ താരം

മലയാളി യുവാവ് കഴിഞ്ഞ ദിവസം കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദജീജിൽ ആർകിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്ന പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ (34) ആണ് കുവൈറ്റിൽ മരിച്ചത്. പനി ബാധിച്ചതോടെ അബ്ദുൽ ഗഫൂറിനെ 3 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: അബ്ദുറഹീം, മാതാവ്: ഫാത്തിമ. ഭാര്യ: ഉമൈമ. മകൻ: മുഹമ്മദ് ഹാനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button