Latest NewsKeralaIndia

കോടതിയിൽ നിന്ന് മുൻ നക്സൽ നേതാവിന്റെ മകൾക്കൊപ്പം പോയ മലയാളി യുവതി ഗോവയിൽ മരിച്ച നിലയിൽ, കൊലപാതകമാണെന്ന് ആരോപണം

കഴിഞ്ഞ ഫെബ്രുവരിയിൽ തലശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് മിനി ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു.

പനാജി: മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഞാണിക്കടവ് സ്വദേശിനിയാണ് മരിച്ചത്.  ഞാണിക്കടവിലെ ഗിരീഷ് മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ ഹരീഷി (21) നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാജ്യത്ത് ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ തലശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് മിനി ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു.

അന്ന് അഞ്ജന ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. തുടർന്ന് ഹോസ്ദുർഗ് കോടതിയിൽ അഞ്ജനയെ ഹാജരാക്കി. അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് മുൻ നക്സൽ നേതാവും സാമൂഹ്യ പ്രവർത്തകയുമായ അജിതയുടെ മകളോടൊപ്പം കോടതി യുവതിയെ വിട്ടിരുന്നു. കോടതിയിൽ നിന്ന് പോയ യുവതി അവരുടെ കൂടെയായിരുന്നു ഇതുവരെ താമസിച്ചിരുന്നത്.ഹോട്ടലിനു സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ അഞ്ജനയെ കണ്ടെത്തിയത്.

രാവിലെയാണ് അഞ്ജന മരിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യ ചെയ്തതാണെന്നും പറയുന്നുണ്ട്. അഞ്ജനയുടെ കുടുംബം ഇപ്പോള്‍ പുതുക്കൈ വില്ലേജിലാണ് താമസിക്കുന്നത്.സംഭവത്തില്‍ ഗോവ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കള്‍ എത്തിയാല്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടം നടപടി തുടങ്ങുകയുള്ളൂ. ഗോവാ പൊലീസാണ് ഹോസ്ദുര്‍ഗ് പൊലീസിന് വിവരം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button