ഇടുക്കി: കാലവര്‍ഷക്കാലത്ത് ഇടുക്കി അണക്കെട്ട് ഉള്‍പ്പടെ വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകള്‍ തുറക്കേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്.പിള്ള . ഇടുക്കി അണക്കെട്ടിൽ ഇപ്പോള്‍ 2348 അടി വെള്ളം ( 58 ശതമാനം ) ആണുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് സാധാരണ മണ്‍സൂണ്‍കാലമാണ് പ്രവചിച്ചിട്ടുളളത്. അതിനാൽ, അണക്കെട്ട് തുറക്കേണ്ടിവരില്ലെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. പ്രവചനാതീതമായി ഇരുനൂറുമില്ലീമീറ്ററിലേറെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴപെയ്ത് ജലനിരപ്പ് 2373 അടി കഴിഞ്ഞാല്‍ മാത്രം വേണ്ടത്ര മുന്നറിയിപ്പുകളോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും.
മീറ്റര്‍ റീഡിങ് എടുക്കാന്‍ വൈകിയതുകാരണം ബില്‍ തുക കൂടിയവരുടെ പരാതി പരിഹരിക്കും. അധികം തുക നല്‍കിയെങ്കില്‍ മടക്കിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോക്ക് ഡൗൺ കാലത്ത് വാണിജ്യ വ്യവസായ ശാലകൾ പ്രവർത്തിക്കാത്തതുമൂലം വൈദ്യുതി ബോർഡിന് 780 കോടി രൂപയാണ് വരുമാന നഷ്ടം.
Post Your Comments