Latest NewsIndiaInternational

നീരവ് മോദിക്ക് വേണ്ടി ലണ്ടനിലെ കോടതിയിൽ വാദിക്കാൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന് പേര് വാങ്ങാന്‍ തിപ്‌സായ്ക്ക് കഴിഞ്ഞു.

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വൻ തുക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് രക്ഷകനായി ഗാന്ധിയുടെ വിശ്വസ്തനും വിരമിച്ച ജഡ്ജിയുമായ അഭയ് തിപ്‌സായ്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഈ വിവരം പുറത്തു വിട്ടത്. നീരവ് മോദിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഇന്ത്യൻ നിയമ പ്രകാരം ഗൗരവമുള്ളതല്ലെന്ന് തപ്‌സായ ലണ്ടനിലെ കോടതിയെ ബോധിപ്പിച്ചു. വീഡിയോ കോൺഫറൻഡ് വഴിയാണ് തപ്‌സായി ലണ്ടനിലെ കോടതിയിൽ നീരവ് മോദിക്കായി ഹാജരായത്.

നിലവിൽ നീരവ് മോദിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനുള്ള വിചാരണയാണ് ലണ്ടനിലെ കോടതിയിൽ നടക്കുന്നത്. വീഡിയോ ലിങ്ക് വഴിയാണ് നീരവ് മോദിയും കോടതിയിൽ ഹാജരായത്.ബോംബെ , അലഹബാദ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്ന തിപ്‌സായ് വിരമിച്ച ശേഷം 2018 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയാണ് തിപ്‌സായിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന് പേര് വാങ്ങാന്‍ തിപ്‌സായ്ക്ക് കഴിഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പ് സമയത്താണ് തിപ്‌സായ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായത്.ഇന്ത്യൻ നിയമം അനുസരിച്ച് നീരവ് മോദിക്കെതിരായ പോലീസിന്റെ പ്രസ്താവനകളും, അതിന്റെ നിർവ്വചനങ്ങളും അസ്വീകാര്യമാണ് തിപ്‌സായി കോടതിയിൽ പറഞ്ഞു. ഒരാൾ ചതിക്കപ്പെടുമ്പോഴാണ് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം അത് വഞ്ചനാ കുറ്റം ആകുന്നത്. ഒരു കോർപ്പറേറ്റ് സ്ഥാപനം ആരെയും ചതിക്കാത്ത പക്ഷം വഞ്ചനാകുറ്റം ആണെന്ന് പറയാൻ സാധിക്കില്ല. കോർപ്പറേറ്റ് സ്ഥാപനം സ്വത്തുക്കളുടെ കൈവശാവകാശം നൽകികൊണ്ട് ബാങ്കിന് സമ്മത പത്രം കൊടുത്തിട്ടില്ല. അതിനാൽ തന്നെ സ്ഥാപനത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാൻ സാധിക്കില്ലെന്നും തിപ്‌സായി കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന ആവശ്യം , വിജയ് മല്യയുടെ അപ്പീല്‍ തള്ളി യുകെ ഹൈക്കോടതി

അതേസമയം കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകൾ ജഡ്ജിക്കു മുൻപിൽ ഹാജരാക്കേണ്ട ആവശ്യം ഇല്ലെന്ന് ഇന്ത്യൻ അധികൃതർക്കായി വാദിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവ്വീസ് കോടതിയെ ബോധിപ്പിച്ചു. ചാർജ് ഷീറ്റിൽ അന്വേഷണ സംഘം ആരോപിച്ചിട്ടുള്ള കുറ്റങ്ങൾ തെളിഞ്ഞിട്ടുള്ളതാണ്. പഞ്ചാബ് നാഷണൽ ബാങ്കിന് നൽകിയ സമ്മത പത്രം നീരവ് മോദി ലംഘിച്ചിട്ടുണ്ടെന്നും ക്രൗൺ പ്രോസിക്യൂഷൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button