Latest NewsIndiaInternational

ഇന്ത്യയ്ക്ക് കൈമാറും, സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാവില്ല , വിജയ് മല്യയുടെ അപ്പീല്‍ തള്ളി യുകെ ഹൈക്കോടതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും കോടികള്‍ തട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. കിംഗ് ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്ന് ആവശ്യപ്പെട്ടുള്ള അപ്പീല്‍ നല്‍കുന്നതിനുളള വിജയ് മല്യയുടെ അപേക്ഷ യുകെ ഹൈക്കോടതി തള്ളി. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ്മല്യ സമര്‍പ്പിച്ച അപേക്ഷയാണ് തള്ളിയത്.

നേരത്തെയും ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അപേക്ഷ ലണ്ടനിലെ ഹൈക്കോടതി തള്ളിയിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ്പയെടുത്തത്. വായ്പകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണില്‍ എത്തിയത്. ഇന്ന് മറ്റൊരു ട്വീറ്റിൽ തന്റെ കടങ്ങൾ അടക്കാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button