ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ധനസഹായവുമായി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍. കമ്പനിയുടെ പൂണെ, ഔറംഗാബാദ് എന്നിവിടങ്ങളിലെ ജീവനക്കാർ 1.2 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രികളിലേക്ക് വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പിപിഇ കിറ്റ് എത്തിക്കുന്നതിനുമായാണ് ഇത് നൽകുക എന്നാണ് റിപ്പോർട്ട്.
Also read : മല്യയെ ഒരുമാസത്തിനുള്ളില്‍ ഇന്ത്യയ്‌ക്ക് കൈമാറും
മുംബൈ, പൂണെ, ഔറംഗാബാദ് എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രികളില്‍ 15 ഫുള്‍ ഫീച്ചേഡ് വെന്റിലേറ്ററുകള്‍, 15 മോണിറ്ററുകള്‍, 3750 പിപിഇ കിറ്റുകള്‍ എന്നിവ നല്‍കുന്നതിന് ഒരു കോടി രൂപയും ബാക്കി പണം പൂണെയിലെ സസൂണ്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് ചിലവാക്കനാണ് കമ്പനിയുടെ നീക്കം.
Post Your Comments