Latest NewsNewsAutomobile

പുതിയ വാറന്റി പാക്കേജുമായി സ്കോഡ, കൂടുതൽ വിവരങ്ങൾ അറിയാം

മറ്റു കമ്പനികൾ മൂന്ന് വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയാണ് വാറന്റി വാഗ്ദാനം ചെയ്യുന്നത്

പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡ ഏറ്റവും പുതിയ വാറന്റി പാക്കേജ് അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷം അല്ലെങ്കിൽ 20,000 കിലോമീറ്റർ വരെ വാറന്റി ലഭിക്കുന്ന പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള വാറന്റി പാക്കേജുകൾക്ക് പുറമേയാണ് ഇവ പുതുതായി അവതരിപ്പിച്ചത്. മറ്റു പ്രമുഖ കമ്പനികളെക്കാൾ ഒരു വർഷം അധിക വാറന്റി വാഹനങ്ങൾക്ക് നൽകുന്നുണ്ടെന്ന് സ്കോഡ വ്യക്തമാക്കി.

മറ്റു കമ്പനികൾ മൂന്ന് വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയാണ് വാറന്റി വാഗ്ദാനം ചെയ്യുന്നത്. അതേസമയം, സ്കോഡ നാല് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ വാറന്റി നൽകുന്നുണ്ട്. കൂടാതെ, പീസ് ഓഫ് മൈൻഡ് പ്രോഗ്രാം വഴി സ്കോഡയുടെ വാറന്റി അഞ്ച് വർഷത്തേക്കോ, ആറ് വർഷത്തേക്കോ നീട്ടാൻ സാധിക്കുന്നതാണ്.

Also Read: ഭാര്യയെ കളഞ്ഞ് ഫേസ്‌ബുക്ക് കാമുകിക്കൊപ്പം വന്ന ഷൈജുവും ഭർത്താവിനെ കളഞ്ഞ് വന്നു ലിവിങ് റിലേഷനിൽ സജിതയും: ഒടുവിൽ കൊല

വിവിധ മോഡലുകളുടെ വിൽപ്പനയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച മുന്നേറ്റമാണ് സ്കോഡ കാഴ്ചവെക്കുന്നത്. 2022- ൽ ഒട്ടനവധി വാഹനങ്ങൾ വിറ്റഴിക്കാൻ സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ, സ്കോഡ ഷോറൂമുകളുടെ എണ്ണം 240 ആയാണ് ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button