കോട്ടയം • വാകത്താനത്ത് 27 കാരിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാകത്താനം തോട്ടയ്ക്കാട് ഇരവുചിറ നെടുമറ്റം തകടിയില്‍ വീട്ടില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ സുശാന്തിന്റെ ഭാര്യ ആതിര(27)യാണ് മരിച്ചത്.
സംഭവദിവസം രാത്രി വീട്ടില്‍ വഴക്കുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. വഴക്കിന്റെ പേരില്‍ രാത്രിയില്‍ സുശാന്ത് ആതിരയെ ശാസിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങള്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കിടപ്പുമുറിയുടെ സമീപത്തെ മുറിയില്‍ ആതിരയെ ഷോളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ വാകത്താനം പൊലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മൂന്നു വര്‍ഷം ആതിരയും സുശാന്തും വിവാഹിതരായത്. രണ്ട് വയസുള്ള മകളുണ്ട്, ആരാധ്യ.
സംഭവത്തില്‍ വാകത്താനം സി.ഐ കെ.പി ടോംസണ്‍ന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments