ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് 19 മരുന്നിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. മുംബൈ ആസ്ഥാനമായ ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് മൂന്നാംഘട്ട മരുന്ന് പരീക്ഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആന്റിവൈറല്‍ മരുന്ന് ഫവിപിരാവിര്‍ ആണ് രോഗികളില്‍ പരീക്ഷിയ്ക്കുന്നത്. ഈ മരുന്ന് പരീക്ഷിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി കഴിഞ്ഞമാസം തന്നെ ലഭിച്ചതായി കമ്പനി അറിയിച്ചു. ഇതോടെ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ
Read Also : ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുന്നു; അതീവ ജാഗ്രതയോടെ ഓരോ ചുവടും
ജൂലൈ-ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്നു കരുതുന്ന ഗവേഷണ പദ്ധതിയില്‍ രാജ്യത്തെ 10 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തമുണ്ട്. ജപ്പാനിലെ ഫ്യുജി കമ്പനി നിര്‍മിച്ച മരുന്ന് പകര്‍ച്ചപ്പനിക്കെതിരെ ഉപയോഗിച്ചുവരുന്നു.
Post Your Comments