ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 9227 ആയി. 9,227 രോഗികളില്‍ 6,136 പേര്‍ പുരുഷന്‍മാരും 3,088 പേര്‍ സ്ത്രീകളുമാണ്. മൂന്ന് പേര്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സാണ്. 12 വയസില്‍ താഴെയുള്ള 529 കുട്ടികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 5000 കടന്നു. ഇന്ന് മാത്രം 380 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. തേനി, തിരുനെല്‍വേലി അതിര്‍ത്തിജില്ലകളിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
അതേസമയം കോയമ്പത്തൂരില്‍ ഇന്നും ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുണ്ടായിരുന്ന 146 പേർ രോഗമുക്തരായി. ഇന്ന് മാത്രം 12,780 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്നായി തമിഴ്നാട് മാറിയിരിക്കുകയാണ്.
Post Your Comments