റിയാദ് : ഈദ് ഉൽ ഫിത്തർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമദാന്‍ 21ന് വ്യാഴാഴ്‌ച ജോലി അവസാനിക്കുന്നത് മുതല്‍ അവധിയായിരിക്കുമെന്നും ഇവരുടെ ഡ്യൂട്ടി ശവ്വാല്‍ എട്ടിന് പുനരാരംഭിക്കുമെന്നു അറിയിപ്പിൽ പറയുന്നു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമാണ്
Also read : ഈ വർഷത്തെ റംസാൻ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് നാല് ദിവസത്തെ ഈദ് അവധിയാണ് ലഭിക്കുക. റമദാന്‍ 29ന് തൊട്ടടുത്ത ദിവസം മുതലുള്ള നാല് ദിവസമായിരിക്കും ഇവരുടെ അവധി ലഭിക്കുക. തൊഴില്‍ നിയമത്തിലെ 112-ാം വകുപ്പ് പ്രകാരം പെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള അവസരങ്ങളില്‍ പൂര്‍ണ വേതനത്തോടെയാകും സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാർക്കും അവധി ലഭിക്കുക.
Post Your Comments