Latest NewsKeralaNattuvarthaNews

നൊമ്പരക്കടലിൽ മഞ്ചേശ്വരം നിവാസികൾ; അസ്‌മ ഇനി മടങ്ങി വരില്ല; വിദ​ഗ്ദ ചികിത്സക്കായി അതിർത്തി കടന്ന് പോകാനാകാതെ ഗർഭിണിക്കും കുഞ്ഞിനും ദാരുണ മരണം

മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു

മഞ്ചേശ്വരം; കോവിഡ് കാരണം രാജ്യത്തെ ലോക്ക് ഡൗണ്‍ മൂലം വന്നതോടെ അതിര്‍ത്തി അടച്ചിരുന്നു, ഇതോടെ പലർക്കും അതിർത്തി കടന്ന് ചികിത്സക്ക് പോകാനാകാത്തസാഹചര്യം ഉണ്ടായിരുന്നു, മഞ്ചേശ്വരം സ്വദേശിനി, മികച്ച ചികിത്സക്കായി ആശുപത്രി സഹായം ലഭിക്കാതെ മരിച്ചു .ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദംകുഞ്ഞിന്റെ ഭാര്യ അസ്‌മയാണ്(27) മരിച്ചത് . ​ഗർഭിണിയായ അസ്മയെ മികച്ച ചികിത്സക്കായി കൊണ്ടുപോകുവാൻ സാധിച്ചില്ല.

മഞ്ചേശ്വരം നിവാസിനിയായ അസ്മ മംഗളൂരിലെ ആശുപത്രിയെ ആണ് ചികിത്സക്കായി ആശ്രയിച്ചിരുന്നത്. എന്നാല്‍ വൈകീട്ടോടെ പെട്ടെന്ന് വേദന അനുഭവപ്പെടുകയും ഉടന്‍ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.നില വഷളായതോടെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനും സാധിച്ചില്ല .

ഇതിനെ തുടര്‍ന്ന് പെരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു . ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. നഫീസ-ഹമീദ് ദമ്ബതികളുടെ മകളാണ് അസ്മ. ഉപ്പള പത്തോടി റോഡിലുള്ള ഫ്ലാറ്റിലാണ് താമസം. ആറു വയസ്സുള്ള മകനുണ്ട്. ഭര്‍ത്താവ് സൗദിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button