കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച യുവാവിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം. തിരൂര്‍ മംഗലം സ്വദേശി വഞ്ഞേരി പറമ്പില്‍ ചെറിയ തലാപ്പില്‍ മുജീബ് റഹ്മാന്‍ (43) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് നാലു ദിവസം മുമ്പാണ് മുജീബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം കുവൈറ്റില്‍ ഖബറടക്കും. മുഹമ്മദ് ഇല്യാസ് ബാവ (കുവൈറ്റ് ബദൂര്‍ ബേക്കറി ഉടമ) പിതാവും ഖദീജ മാതാവുമാണ്. എംഇഎസ്. സ്‌കൂള്‍ അധ്യാപിക ഫസീനയാണ് ഭാര്യ. ഫൈസാന്‍ റഹമാന്‍, റനാ റഹ്മാന്‍ എന്നിവര്‍ മക്കളാണ്. കുവൈറ്റില്‍ കെഒസിയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. ഖബറടക്കത്തിനുള്ള നടപടി ക്രമങ്ങള്‍ കുവൈറ്റ് കഐംസിസിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
Post Your Comments