
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 2,293 പേര്‍ക്ക് മരണം സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു.. രോഗികളുടെ എണ്ണം 70,756 ആയി.. രോഗമുക്തരായത് 22,455 പേരാണ് രോഗവിമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3604 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മരണനിരക്ക് 3.2 ശതമാനവും രോഗമുക്തി നിരക്ക് 31.74 ശതമാനവുമാണ്.
അതേസമയം, ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. 43,08,450 പേര്‍ക്കാണ് ചൊവ്വാഴ്ച രാത്രി വരെ കോവിഡ് പിടിപെട്ടത്. മരിച്ചവര്‍ 2,90,170 ആയി. യുഎസില്‍ പുതുതായി 484 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചത് 82,279 പേരാണ്. മറ്റു രാജ്യങ്ങളിലെ മരണ സംഖ്യ ഇങ്ങനെ- യുകെ 32,692, ഇറ്റലി 30,911, സ്‌പെയിന്‍ 26,920, ഫ്രാന്‍സ് 26,643.
Post Your Comments