ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ കുത്തനെ കൂടി… രാജ്യത്തെ 90 ശതമാനം ജനങ്ങളും പ്രധാനമന്ത്രിയ്ക്കൊപ്പം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണോടെ പ്രധാനമന്ത്രിയുടെ ജനപിന്തുണ വര്‍ധിച്ചതായാണ് സര്‍വേ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭണ്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ കാര്യം പ്രഖ്യാപിക്കാനും രാജ്യത്തെ ലോക്ക്ഡൗണ്‍ സാഹചര്യം വിശദീകരിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുന്‍പ് പോലും അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കിയത്.. കഴിഞ്ഞ മാസം തൊട്ട് പ്രധാനമന്ത്രി മോദിയുടെ ജനപിന്തുണ 90 ശതമാനത്തിന് മേലെയാണെന്ന് അഭിപ്രായ സര്‍വേ സൈറ്റായ ‘സി – വോട്ടറി’നെ ഉദ്ധരിച്ചുകൊണ്ട് ഓണ്‍ലൈന്‍ വാര്‍ത്താ മാദ്ധ്യമം ‘ദ ക്വിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also : രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും ; നാലാംഘട്ടം പുതിയ നിയമങ്ങള്‍ അനുസരിച്ച്
92.8 ശതമാനം പേരാണ് മോദി കൊവിഡ് രോഗപ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. അതേസമയം 5.8 ശതമാനം പേര്‍ പ്രധാനമന്ത്രി രോഗപ്രതിരോധത്തില്‍ നല്ല പ്രവര്‍ത്തനമല്ല കാഴ്ചവയ്ക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്ന മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ കാര്യമായ വര്‍ദ്ധനവുണ്ടായതെന്നും മാദ്ധ്യമം പറയുന്നു. 32.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മാര്‍ച്ച് 22 മുതല്‍ ഉണ്ടായിരിക്കുന്നത്.
Post Your Comments