മസ്‌ക്കറ്റ് : ഒമാനിൽ 174പേർക്ക് കൂടി തിങ്കളാഴ്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 138പേർ വിദേശികളും 36 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 3573ലെത്തിയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 1211ആയി ഉയർന്നു. പതിനേഴ് പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. പുതിയ രോഗികളിൽ 138 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2614പേരാണ്.
Also read : യു.എ.ഇയിലേക്ക് ഇന്ത്യന്‍ നേവി കപ്പല്‍ വരുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി
സൗദി അറേബ്യയില്‍ 1,966 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് 19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,280 പേര്‍ക്ക് രോഗം ഭേദമായി. റിയാദ് (520), മക്ക (343), മദീന (257), ജിദ്ദ (236), അൽ ഹാഫോഫ് (137) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം 41,014 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 12,737 ഉം ആയി. രാജ്യത്ത് ആകെ 255 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments