വ്യാജ വാർത്താ ചാനൽ കൂട്ടായ്മ , ഇത് തിരുത്താൻ തയ്യാറാവാത്തിടത്തോളം ചിലത് പറയുക തന്നെ ചെയ്യും. ആരൊക്കെ പരിഭവിച്ചാലും. എന്ന മുഖവുരയോടെ ചാനലുകൾക്കെതിരെ ആഞ്ഞടിച്ചു ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,
വ്യാജ വാർത്ത സൃഷ്ടിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യും.
വാർത്താ ചാനലുകളുടെ രാജീവ ഗോപുരങ്ങളിൽ മുഴങ്ങി കേൾക്കട്ടെ ….
ദില്ലി കലാപം റിപ്പോർട്ട് ചെയ്ത് കേരളത്തിൽ കലാപത്തിന് ശ്രമിച്ചതിന് കിട്ടിയ ഊരുവിലക്ക് പിൻവലിച്ചപ്പോൾ അനേകം പ്രവർത്തകരിലൊരാളായും വക്താവ് എന്ന നിലയിലും ചെയ്യാവുന്ന പരമാവധി പ്രതിഷേധം മന്ത്രിയോട് പോലും നടത്തിയിരുന്നു ഞാൻ.
വ്യാജ വാർത്താ ചാനൽ കൂട്ടായ്മ , ഇത് തിരുത്താൻ തയ്യാറാവാത്തിടത്തോളം ചിലത് പറയുക തന്നെ ചെയ്യും. ആരൊക്കെ പരിഭവിച്ചാലും.
ഖത്തറിൽ നിന്നും വിമാനം പുറപ്പെടാതിരുന്നതിന്റെ കാരണം എന്ന നിലയിൽ ഒരു സ്ഥിരീകരണവും ഇല്ലാതെ ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തത്, ഈ ദുരിത കാലത്ത് അറബി നാട്ടിൽ അറബി പോലും ചെയ്യാത്ത നെറികേടാണ് . രാജ്യത്തിനോടുള്ള നെറികേട്. അത് പക്ഷെ നമ്മൾ അങ്ങ് വിടും. ഇവിടെ കിടന്നുള്ള ഈ കുര കൊണ്ട് രാജ്യത്തിന് ഒരു മലർച്ചെടിയുമില്ല. കാരണം ഈ രാജ്യത്തെ ജീവൻ കൊടുത്തും സംരക്ഷിക്കുന്ന സൈനികരും, ദേശഭക്തി ജീവശ്വാസമാക്കിയ ഒരു പ്രധാനമന്ത്രിയും
ആഭ്യന്തരമന്ത്രിയും നമുക്കുണ്ട്.
ആ സൈനികരിൽ
ഹിന്ദ് വാരയിൽ വീരമൃത്യു വരിച്ച രണ്ട് സൈനികരെ കടുത്ത ഭാഷയിൽ ചാനൽ പിതൃത്വം പേറുന്നവർ അവഹേളിച്ചതും നമ്മൾ കണ്ടു.
ആഭ്യന്തരമന്ത്രിയുടെ അനാരോഗ്യം കാംക്ഷിക്കുന്ന റിപ്പോർട്ടുമായി ഡൽഹിയിലെ തിണ്ണ നിരങ്ങുന്ന ഇവരിൽ ചിലർ ഈ പിതൃശൂന്യത കാണിച്ചു കൊണ്ടിരിക്കുകയാണ്.
ഇതൊക്കെ പിന്നീടൊരു മാപ്പ് പറച്ചിലിൽ തീരുന്ന വിലക്കുകളായി അവസാനിക്കും എന്നുള്ള ധാർഷ്ട്യമാണെങ്കിൽ ..
ചുണക്കുട്ടികളായ ചെറുപ്പക്കാർ ഈ
മലയാളക്കരയിലും മറുനാട്ടിലുമുണ്ട് അവരുടെ ക്ഷമക്കും പരിധിയുണ്ട് .
SFI കൊടി പിടിച്ച് മാനംമുട്ടെ മുദ്രാവാക്യം വിളിച്ച അഹങ്കാരമാണ്
വ്യാജ വാർത്താ സംഘത്തിന്റെ ശക്തിയെങ്കിൽ, ഇന്ത്യ മുഴുവൻ പന്തലിച്ച് നിൽക്കുന ലോകത്തിലെ ഏറ്റവും വലിയ സംഘടനയുടെ കൈകളുടെ കൂടെയാണ് സത്യം അറിയാൻ ആഗ്രഹിക്കുന്ന ജനങ്ങൾ എന്നത് ഓർമ്മിപ്പിക്കട്ടെ .
ചെയ്യാനറിയാം, പലതും അധർമ്മത്തിന് അന്ത്യം വരുത്തിയ പാരമ്പര്യമുള്ളവരുമാണ് ഞങ്ങൾ. Advഇത് ഭീഷണി അല്ല വസ്തുത മാത്രം.
നേരോടെ . നിർഭയം. സത്യം കേൾക്കാനും പറയാനും പറയിപ്പിക്കാനും വേണ്ടി
Post Your Comments