KeralaLatest News

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വച്ചു, കേസ്

ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പദവിയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ്.

കോഴിക്കോട്:സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ച്‌ സിപിഎം നേതാവ്. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യുവാണ് വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പദവിയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ്.

കൂടരഞ്ഞി വാര്‍ത്തകള്‍ എന്ന വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ളീല ചിത്രം പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും നാട്ടുകാരും നല്‍കിയ പരാതിയില്‍ ഐടി ആക്‌ട് അനുസരിച്ചാണ് പഞ്ചായത്ത് വൈസ് പ്രെസിഡന്റ് തോമസ് മാത്യുവിനെതിരെ പോലീസ് കേസെടുത്തത്. അതേസമയം, താന്‍ ആര്‍ക്കും അശ്ലീല ചിത്രങ്ങള്‍ അയച്ചിട്ടില്ലെന്നാണ് കേസിലെ പ്രതി തോമസ് മാത്യു പറയുന്നത്.

പണം വാങ്ങി പ്രവാസികളെ എത്തിക്കുന്നതിൽ ഇന്ത്യയോടുള്ള എതിർപ്പ് കൊണ്ട് ഇന്ത്യൻ വിമാനം റദ്ദാക്കിയെന്ന് വാർത്ത, പിന്നാലെ ഇന്ത്യൻ എംബസിയുടെ വിശദീകരണം: വ്യാജ വാർത്തക്കെതിരെ പ്രതിഷേധം ശക്തം

താന്‍ ശുചിമുറിയില്‍ ആയിരുന്ന സമയത്ത് തന്റെ ഫോണ്‍ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്നാണ് തോമസ് മാത്യു പറയുന്നത്. തിരുവമ്പാടി പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.നിലവില്‍ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണ് കൂടരഞ്ഞി.തോമസ് മാത്യു പദവി ദുരുപയോഗം ചെയ്‌തെന്നും വൈസ് പ്രസിഡന്റ് പദവി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button