Latest NewsKeralaNews

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

പത്തനംതിട്ട : സീതത്തോട്‌ വാലുപാറയിൽ പ്ലസ് ടു വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊമ്പനോലിൽ രാജന്റെയും ശ്യാമളയുടെയും ഇളയ മകൾ രേശ്മ( 18) ആണ് ആത്മഹത്യ ചെയ്തത്.  ഇന്ന് രാവിലെ 11.30നാണ് സംഭവം.

റേഷൻ കടയിൽ പോയി തിരികെ വീട്ടിലെത്തിയ അമ്മ രേശ്മയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വീടിന്റെ പുറകുവശത്തുകൂടി അടുക്കള വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് മകളുടെ ശരീരം മുഴുവൻ പൊള്ളിയ നിലയിൽ മരിച്ച് കിടക്കുന്നത് കണ്ടത്.  ഇൻഡക്ഷൻ സ്റ്റൗവിൽ നിന്നും ഷോക്കേറ്റന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായത്.  സംഭവത്തിൽ മൂഴിയാർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button