ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ഖത്തറിൽ നിന്നും തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് പണം ഈടാക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ ശേഷം ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നതെങ്കിൽ, യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്‌സ് തയ്യാറാണെന്നും എയർ ഇന്ത്യക്ക് അനുമതി നിഷേധിച്ചു എന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ പലതും ഈ വാർത്ത ഇത്തരത്തിൽ കൊടുത്തിരുന്നു. എന്നാൽ ഖത്തറോ ഇന്ത്യയോ അങ്ങിനെ പറഞ്ഞതായി ഈ വാർത്തകളിൽ എങ്ങും ചൂണ്ടിക്കാണിച്ചിരുന്നുമില്ല.
മാത്രമല്ല ഈ വാർത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇത് കൂടാതെ ഖത്തറിലെ ഇന്ത്യൻ എംബസി ഈ വാർത്തകൾക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഇത്തരം വ്യാജവാർത്തകളെ പ്രോത്സാഹിപ്പിക്കരുതെന്നും എംബസി വ്യക്തമാക്കി.ഞായറാഴ്ച്ച റദ്ദാക്കിയ വിമാനം ചെവ്വാഴ്ച്ച പുനർ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിൽ നിന്ന് ഇന്ത്യയിലേക് ഇന്ത്യക്കാർക് ഒരുക്കുന്ന വിമാനത്തിന് പണം വാങ്ങിയുള്ള സർവിസ് ആണ് എന്നത് ഇന്ത്യൻ എംബസി മുൻപേ ഔദ്യോഗികമായി അറിയിച്ചതാണ്.
ഖത്തറിലെ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള ഔദ്യോഹികമായി രെജിസ്ട്രേഷൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഈ കാര്യം പബ്ലിക് ഡൊമൈൻൽ ഉണ്ട് , അതിനാൽ വാർത്തയിലെ മെയിൻ ത്രെഡ് തന്നെ കള്ളം ആണ്. പണം വാങ്ങിയാണ് നടത്തുന്നതിന് എന്നതിന് ഔദ്യോഗിക തെളിവ് കേന്ദ്ര വൃത്തങ്ങൾ പുറത്തു വിട്ടിട്ടുണ്ട് . പണം വാങ്ങുന്ന കാര്യം കേന്ദ്ര സർക്കാർ ഖത്തർ ഗവൺമെന്റിൽ നിന്ന് മറച്ചു വെച്ചു എന്ന പച്ച കള്ളം കൊണ്ടാണ് മുഴുവൻ വാർത്ത സെറ്റ് ചെയ്തിരിക്കുന്നത് – പണം വാങ്ങുന്നത് മറച്ചു വെച്ചു ഇത് വഴി എയർപോർട്ട് ലാൻഡിംഗ് ഫീ , നാവിഗേഷൻ ഫീ , പാർക്കിംഗ് ഫീ എന്നിവയിൽ ഇന്ത്യ ഗവ : ഇളവ് നേടാൻ ശ്രമിച്ചു എന്നും ഈ മാധ്യമങ്ങൾ വരുത്തി തീർത്തു.
തീർത്തും കേന്ദ്ര സർക്കാരിനെതിരെയായിരുന്നു ഇവർ വ്യാജ വാർത്തകൾ പടച്ചു വിട്ടത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. വാർത്തയുടെ സത്യാവസ്ഥ മനസിലായപ്പോൾ തന്നെ ചില പ്രമുഖ ചാനലുകൾ വാർത്ത ഡിലീറ്റ് ചെയ്യുകയും ചെയ്തു. എങ്കിലും വ്യാജ വാർത്ത ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുകയാണ്.
Post Your Comments