എംഐ 10 5ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി പുതിയ എംഐ പരമ്പര സ്മാര്‍ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിൽ എത്തുന്നത്.
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 3ഡി കര്‍വ്ഡ് ഇ3 അമോലെഡ് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍,എട്ട് ജിബിയുടെ എല്‍പിഡിഡിആര്‍5 റാം, 108 എംപി ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ, 4780 എംഎഎച്ച് ബാറ്ററി, 30 വാട്ട് അതിവേഗ വയേര്‍ഡ്/വയര്‍ലെസ് ചാര്‍ജിങും, 10 വാട്ട് റിവേഴ്സ് ചാര്‍ജിങ് ഫോണിന്റെ താപനില നിയന്ത്രിക്കാന്‍ ലിക്വിഡ് കൂള്‍ 2.0 വേപ്പര്‍ ചേമ്പര്‍, ആറ് തട്ടുള്ള ഗ്രൈഫൈറ്റ് പാളി, ഗ്രാഫീന്‍ പ്രതലം എന്നിവ പ്രധാന പ്രത്യേകതകൾ.
128 ജിബി പതിപ്പിന് 49,999 രൂപയാണ് വില. 256 ജിബി പതിപ്പിന് 54,999 രൂപയാണ് വില. കോറല്‍ ഗ്രീന്‍, ട്വിലൈറ്റ് ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ആമസോണ്‍, എംഐ.കോം എന്നീ വെബ്സൈറ്റുകളില്‍ നിന്നും എംഐ10 5ജി സ്വന്തമാക്കാം.
Post Your Comments