തിരുവനന്തപുരം • ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് തന്നെ പുറത്താക്കിയെന്ന കൈരളി ന്യൂസ് ( പഴയ പീപ്പിള്‍ ടി.വി ) വാര്‍ത്തയ്ക്കെതിരെ കുമ്മനം രാജശേഖരന്‍ രംഗത്ത്. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് എന്നെ പുറത്താക്കി എന്ന തരത്തിൽ ഇടത് വാർത്താ ചാനലായ പീപ്പിൾ ടിവി സംപ്രേക്ഷണം ചെയ്ത വാര്‍ത്ത ലേഖകന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് കുമ്മനം പറഞ്ഞു.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് മാർച്ച് 14 ന് തന്നെ ചികിത്സാർത്ഥം പന്തളത്തെ ചാങ്ങേത്ത് ആയുർവേദ ആശുപത്രിയിൽ പ്രവേശിച്ചതാണ്. രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതോടെ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനാൽ ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമവും ഇവിടെത്തന്നെയാക്കി. ഇപ്പോൾ ചെങ്ങന്നൂരിലെ കാര്യാലയത്തില്‍ വിശ്രമത്തിലാണ്. ഇക്കാര്യങ്ങളൊക്കെ തന്നോട് നേരിട്ട് ചോദിച്ചാൽ അറിയാവുന്നതേ ഉള്ളൂ. എന്നിട്ടും ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചത് തരംതാണ മാധ്യമ പ്രവർത്തനമായി പോയെന്ന് ഖേദത്തോടെ പറയട്ടെ.
“എൻറെ പ്രവർത്തന കേന്ദ്രം ഇപ്പോഴും തിരുവനന്തപുരം തന്നെയാണ്.ബിജെപി ഓഫീസ് ആണ് എന്റെ കുടുംബ വീട്. സംസ്ഥാന പ്രസിഡന്റാണ് കുടുംബ നാഥൻ. ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ അവിടേക്ക് മടങ്ങിയെത്തുകയും ചെയ്യും. അപ്പോഴെങ്കിലും ഇപ്പോഴത്തെ വാർത്ത തിരുത്തി നൽകുമെന്ന് പ്രതീക്ഷിക്കുന്നു” – കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/kummanam.rajasekharan/posts/2703504289759341
Post Your Comments