ന്യൂഡല്‍ഹി : അവസാനം മലയാളി നഴ്സുമാരുടെ കേരളത്തിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് വഴിതെളിഞ്ഞു. ഡല്‍ഹിയിലെ മലയാളി നഴ്‌സുമാരുടെ മടക്കത്തിനായി കേരള ഹൗസാണ് ഇപ്പോള്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്.. ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കി നാട്ടിലെത്തിക്കും. റസിഡന്റ് കമ്മിഷണര്‍ കേന്ദ്ര- ഡല്‍ഹി സര്‍ക്കാരുകളുമായി ആശയവിനിമയം നടത്തി. മുഖ്യപരിഗണന വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയായിരിക്കും. ഒപ്പം അവശത അനുഭിക്കുന്നവരെയും തിരിച്ചെത്തിക്കാന്‍ നടപടി പുരോഗമിക്കുന്നു.
Read Also : വാളയാർ അതിർത്തിയിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് കടക്കാൻ കഴിയുമോ? ഹൈക്കോടതി പറഞ്ഞത്
അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി എ.സമ്പത്തിനെ നിയമിച്ചിരുന്നുവെങ്കിലും അദ്ദേഹം ലോക്ഡൗണില്‍ നാട്ടിലാണെന്നത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ ദുരിതം നേരിടുമ്പോഴാണ് കേന്ദ്രത്തില്‍ കേരളത്തിന്റെ ഇടപെടല്‍ കൂടുതല്‍ ക്രിയാത്മകമാക്കാനെന്നു കാട്ടി നിയമിച്ച പ്രതിനിധിയുടെ അഭാവം. കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ നിരീക്ഷണത്തിലാക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണമെന്ന ആവശ്യം തള്ളിയത് ഡല്‍ഹിയിലെ മലയാളികള്‍ക്കു തിരിച്ചടിയായിരുന്നു.
Post Your Comments