ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ നഴ്സുമാരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിയ്ക്കാതെ് നിര്‍ബന്ധമായി ജോലി ചെയ്യിക്കുന്നുവെന്ന് പരാതി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലാണ് ആശങ്കയുളവാക്കുന്ന സംഭവം. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്നതായാണ് ആശുപത്രികള്‍ക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.
മജീദിയ, ബത്ര ആശുപത്രികളിലാണ് ആരോഗ്യപ്രവര്‍ത്തകരെക്കൊണ്ട് നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുന്നത്. മജീദിയ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രോഗിക്ക് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ നാല് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 20 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. ഇവരോട് ഇതുവരെ നിരീക്ഷണത്തില്‍പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയോ അതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ബത്ര ആശുപത്രിയില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ നിരീക്ഷണത്തിലായവരോട് 14 ദിവസം കഴിയുന്നതിന് മുമ്പ് ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. അഞ്ചുമലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ പതിനഞ്ചുപേരാണ ഇതിലുള്ളത്.ഇതില്‍ ചിലര്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുമുണ്ട്.
Post Your Comments