മുംബൈ : 46 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംൈബയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. . ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാര്‍ക്കാണ് മുംബൈ സെന്‍ട്രലിലെ ഈ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ മൂന്നു ഡോക്ടര്‍മാരും ഉള്‍പ്പെടും. ഗുരുതരമായതിനെത്തുടര്‍ന്ന് ഒരു മലയാളി നഴ്‌സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ പരിശോധനാഫലം പുറത്തു പോകാതിരിക്കാന്‍ കോവിഡ് പരിശോധനാഫലം ഇവര്‍ക്കു കൈമാറുന്നില്ല. പകരം, പോസിറ്റീവ് ആയവരോട് വാക്കാല്‍ അറിയിക്കുകയാണെന്ന് നഴ്‌സുമാര്‍ പറഞ്ഞു.
read also : ദുബായിലെ പ്രവാസി തൊഴിലാളികള്‍ക്ക് സ്വദേശത്തേയ്ക്ക് മടങ്ങാം… മന്ത്രാലയം അനുമതി നല്‍കി
ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മുംബൈ സെന്‍ട്രലിലെ ഈ സ്വകാര്യ ആശുപത്രിയിലും പ്രവര്‍ത്തിച്ചിരുന്നയാളാണ്. മുംബൈ സെന്‍ട്രലിലെ ഈ ആശുപത്രില്‍ മറ്റു രോഗങ്ങള്‍ക്ക് ചികില്‍സ േതടിയെത്തിയ ഒരാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തെ പരിചരിച്ച നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായി പത്തിലേറെപ്പേര്‍ക്ക് രോഗം ബാധിച്ചു. അവരില്‍ നിന്നാണ് അന്‍പതിലേറെ പേരിലേക്ക് കോവിഡ് വ്യാപിച്ചിരിക്കുന്നത്.
Post Your Comments