ന്യൂഡല്‍ഹി: ജോലിസമയത്ത് മലയാളം സംസാരിക്കുന്നതിന് നഴ്‌സുമാര്‍ക്ക് വിലക്ക്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ജി.ബി പന്ത് ആശുപത്രി അധികൃതര്‍ ആണ് വിവാദ നിർദ്ദേശം പങ്കുവച്ചിരിക്കുന്നത്. തൊഴില്‍ സമയത്ത് നഴ്‌സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് മലയാള ഭാഷ സംസാരിക്കുന്നത് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്.
തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നതിനു വിലക്കില്ല. മലയാളത്തിന് മാത്രം നിയന്ത്രണം കൊണ്ട് വന്നിരിക്കുകയാണ് അധികൃതർ.
Post Your Comments