Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സ്വകാര്യമേഖലയിലെ ലാബുകൾക്കും കോവിഡ് പരിശോധന അനുവദിക്കണമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ കൂടുതൽ ലാബുകൾക്ക് കേരളത്തിൽ കോവിഡ് 19 പരിശോധന സൗകര്യം അനുവദിക്കണമെന്ന് ആധുനിക ചികിത്സാ മേഖലയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഡോക്ടർമാരുമായും ആരോഗ്യമേഖലയിലെ സംഘടനകളുമായും ആശുപത്രി പ്രതിനിധികളുമായും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ ആവശ്യം ഡോക്ടർമാർ ഉന്നയിച്ചത്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ അനുവദിക്കുക, ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അവർ മുന്നോട്ട് വച്ചു. മറ്റ് മേഖലകളെപ്പോലെ ആശുപത്രികളും സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ്. കുറഞ്ഞ പലിശയ്ക്ക് ആശുപത്രികൾക്ക് ചെറുകിട വ്യവസായ ങ്ങൾക്കുള്ള വായ്പ നൽകണം. ഇക്കാര്യത്തിൽ ബി.ജെ.പി മുൻകൈ എടുക്കണമെന്ന് ഡോക്ടർമാർ കെ.സുരേന്ദ്രനോട് ആവശ്യപ്പെട്ടു. ചർച്ചയിൽ ഉരുത്തിരുഞ്ഞു വന്ന വിഷയങ്ങളും നിർദ്ദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ കോവിഡ് നിയന്ത്രണത്തിൽ ആരോഗ്യപ്രവർത്തകരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഡോക്ടർമാരുടെ പ്രതിനിധി സംഘം ത്തിന് കേന്ദ്ര ആരോഗ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയും സംസാരിക്കുവാൻ അവസരം ഒരുക്കു വാൻ ശ്രമിക്കുമെന്ന് കെ.സുരേന്ദ്രൻ സമാപന പ്രസംഗത്തിൽ പറഞ്ഞു

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോ‌ർജ്ജ് കുര്യൻ, എം.ഗണേശൻ ,സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ് , രേണുസുരേഷ് എന്നിവരും പങ്കെടുത്തു. ചർച്ചയിൽ ഡോ. അനൂപ് കുമാർ, ഡോ.വിനോദ് ബി.നായർ, ‌ഡോ.ഗിരിജ,ഡോ.ശാന്തി, ഐ.എം.എ ഭാരവാഹികളായ ഡോ.ജയകൃഷ്ണൻ, ഡോ.ആർ.ശ്രീജിത്, ഡോ. അജിത് ഭാസ്കർ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളായ ഡോ.സി.എം.അബൂബക്കർ, ഡോ. ‌ഡേവിൻ, ഡോ.സുരേന്ദ്രൻ,ഡോ.രാമചന്ദ്രൻ തുടങ്ങി 40ഓളം ഡോക്ടർമാർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button